അടുത്തമാസം മുതൽ ഫേസ്ബുക്ക് ഈ സൗകര്യങ്ങൾ നിർത്തിയേക്കും

0
68

ഡൽഹി: അടുത്ത മാസം മുതൽ നിരവധി സൗകര്യങ്ങൾ നിർത്താൻ ഒരുങ്ങി ഫേസ്ബുക്ക്. ഉപഭോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളായ നിയർ ബൈ ഫ്രണ്ട്സ്, വെതർ അലേർട്ട്, ലൊക്കേഷൻ ഹിസ്റ്ററി ഉൾപ്പെടെയുള്ളവയാണ് ഫേസ്ബുക്ക് നിർത്തലാക്കുന്നത്.

നിലവിൽ ഫേസ്ബുക്ക് സർവറിൽ സൂക്ഷിച്ചിട്ടുള്ള ഈ സൗകര്യങ്ങളുടെ വിവരങ്ങൾ എത്രയും പെട്ടെന്നു തന്നെ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, നിർത്തലാക്കാനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.

ഉപഭോക്തൃ വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്ന് ഫേസ്ബുക്കിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് 1 ഒന്നു വരെ ഫേസ്ബുക്ക് ശേഖരിച്ച ലൊക്കേഷൻ ഡാറ്റ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഇതിനുശേഷം മുഴുവൻ ഡാറ്റയും സ്ഥിരമായി നീക്കം ചെയ്യും.