Monday
12 January 2026
23.8 C
Kerala
HomeIndiaഅംഗ പരിമിതിയുള്ള കുട്ടിയ്‌ക്ക് വിമാനത്തില്‍ യാത്ര അനുവദിച്ചില്ല: ഇന്‍ഡിഗോ വിമാനത്തിനെതിരെ വ്യാപക പ്രതിഷേധം

അംഗ പരിമിതിയുള്ള കുട്ടിയ്‌ക്ക് വിമാനത്തില്‍ യാത്ര അനുവദിച്ചില്ല: ഇന്‍ഡിഗോ വിമാനത്തിനെതിരെ വ്യാപക പ്രതിഷേധം

റാഞ്ചി: ഇന്‍ഡിഗോ വിമാനത്തിനെതിരെ വ്യാപക പ്രതിഷേധം. അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന ആരോപണത്തിൽ ഡിജിസിഎ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം. മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി.

എന്നാല്‍, അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കി. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്പനി വിശദീകരിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments