Thursday
18 December 2025
22.8 C
Kerala
HomeIndiaഗ്യാസ് വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ, ജനങ്ങളോടുള്ള വെല്ലുവിളി

ഗ്യാസ് വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ, ജനങ്ങളോടുള്ള വെല്ലുവിളി

പാചക വാതക വില വീണ്ടും വർധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി.ഫെബ്രുവരിയിൽ ഇത് മൂന്നാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും വർധിപ്പിച്ചിരുന്നു.

 

അടിക്കടി ഉണ്ടാകുന്ന വിലവർധനക്കെതിരെ രാജ്യത്ത് ഇടത്പക്ഷ സംഘടനകളുടെ നേതൃത്വത്തിൽ അടുപ്പകൂട്ടി സമരം ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.എന്നാൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പടെ നിർജീവമായ സാഹചര്യത്തിൽ ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിക്കുകയാണ് മോഡി സർക്കാർ. ഗ്യാസിന് ലഭിച്ചിരുന്ന സബ്‌സിഡി കൊറോണ കാലത്ത് തന്നെ ഒഴുവാക്കി രാജ്യത്തെ പാവപ്പെട്ട മനുഷ്യന്റെ അടുക്കള പൂട്ടിക്കാനും കുത്തക മുതലാളിമാർക്ക് വിടുപണി ചെയ്യുകയുമാണ് കേന്ദ്ര സർക്കാർ.

RELATED ARTICLES

Most Popular

Recent Comments