നിങ്ങൾ ഒരു വൃക്ക രോഗിയാണെങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ കഴിക്കുക

0
138

നമ്മുടെ ശരീരത്തിൽ വൃക്കകൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറത്തു കളയുന്നതാണ് വൃക്കങ്ങളുടെ പ്രധാന ജോലി. വൃക്ക രോഗം ബാധിച്ചവരാണെങ്കിൽ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ അവർ അതീവ ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്. വൃക്ക രോഗികൾക്ക് കഴിക്കാൻ കഴിയുന്ന ഏതാനും ആഹാരങ്ങൾ പരിചയപ്പെടാം.

വൃക്കരോഗങ്ങൾ ഉള്ളവർ ആപ്പിൾ കഴിക്കുന്നത് ഉത്തമമാണ്. ആപ്പിളിൽ പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം എന്നിവ കുറവായതിനാൽ ഇവ വൃക്കയുടെ പ്രവർത്തനം സുഗമമാക്കുന്നു. അടുത്തതാണ് കോളിഫ്ലവർ. ഇത് വൈറ്റമിൻ സിയുടെ ഉറവിടമാണ്. കൂടാതെ, ഫോളേറ്റും നാരുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. വൃക്ക രോഗം ഉള്ളവർ കോളിഫ്ലവർ കഴിക്കുന്നത് നല്ലതാണ്.

മാംഗനീസ്, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയതായണ് വെളുത്തുള്ളി. കൂടാതെ, വെളുത്തുള്ളിയിൽ ആൻറി ഇൻഫ്ലാമേറ്ററി ഗുണങ്ങൾ കൂടി അടങ്ങിയിട്ടുണ്ട്. ഇത് വൃക്ക രോഗികൾക്ക് നല്ലതാണ്.