മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.
2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ജോലി നല്‍കാനാണ് തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്നലെ തന്നെ കായികമന്ത്രിയുടെ ഓഫിസ് സമരക്കാരെ അറിയിച്ചിരുന്നു.
400 പുതിയ തസ്തിക കൂടി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊലീസിലും കൂടുതല്‍ തസ്തികകള്‍ അനുവദിച്ചു. 31 വര്‍ഷത്തിന് ശേഷം പുതിയ ബറ്റാലിയന്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.