Wednesday
17 December 2025
26.8 C
Kerala
HomeKeralaമഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്.
പരാതി ബോധിപ്പിക്കാന്‍ ഉണ്ടെന്നും എന്നാല്‍ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനല്‍ കുമാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുന്‍പ് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം പാറശ്ശാലയില്‍ നിന്ന് അറസ്റ്റ് ചെയ്ത സനലിനെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് ഇന്നലെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൊച്ചി ഡി.സി.പി, വി.യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സനലിനെ ചോദ്യം ചെയ്തു. സനലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്താന്‍ ആണ് പൊലീസിന്റെ തീരുമാനം. 2019 മുതല്‍ മഞ്ജു വാര്യരെ നിരന്തരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് സനല്‍ കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments