തിരുവനന്തപുരം: ടോൾ പിരിവിന് പുതിയ സംവിധാനം വരുന്നുവെന്ന് റിപ്പോർട്ട്. വാഹനങ്ങൾ ദേശീയപാതകളിൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ ഈടാക്കാനാണ് തീരുമാനം. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോൾ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളിൽ പരീക്ഷണം തുടങ്ങിയെന്നുമാണ് റിപ്പോർട്ട്.
നിലവിൽ രണ്ട് ടോളുകൾക്കിടയിൽ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോൾ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കി തുക ഈടാക്കാനാണ് ശ്രമം. അങ്ങിനെ വരുമ്പോൾ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.