കടന്നുപോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ; സൂര്യതാപമേറ്റ് മരിച്ചത് 25 പേർ

0
63

മുംബൈ: കഴിഞ്ഞ രണ്ട് മാസത്തിനിടെ മഹാരാഷ്‌ട്രയിൽ 25 പേർ സൂര്യതാപമേറ്റ് മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതലാളുകൾ മരിച്ചത് നാഗ്പൂരിലാണ്. ഇവിടെ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് കഴിഞ്ഞുപോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരാശരി താപനില 35.9 ഡിഗ്രി സെൽഷ്യസായിരുന്നു.

കൊടും ചൂട് രേഖപ്പെടുത്തിയ ഏപ്രിൽ മാസത്തെ അവസാന ആഴ്ചയിൽ ഏറ്റവും കൂടിയ താപനിലയായി 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്.
അതേസമയം പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടിമിന്നലിനും 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.