OnePlus 10R സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ

0
71

ഇന്ത്യൻ വിപണിയിൽ വൺ പ്ലസ് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. OnePlus 10R സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സവിശേഷതകൾ ഇങ്ങനെ.

6.7 ഇഞ്ച് Full HD+AMOLED ഡിസ്പ്ലേയാണ് കാഴ്ചവയ്ക്കുന്നത്. MediaTek Dimensity 8100 Max പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണുകളുടെ ആൻഡ്രോയ്ഡ് വേർഷൻ 12 ആണ്. 8 ജിബി റാമിൽ 128 ജിബി ഇൻ്റേണൽ സ്റ്റോറേജും കൂടാതെ, 12 ജിബി റാമിൽ 256 ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയൻ്റ് ലഭ്യമാണ്.

50 മെഗാപിക്സൽ, 8 മെഗാ പിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളും കൂടാതെ, 16 മെഗാപിക്സൽ സെൽഫി ക്യാമറകളുമാ ണ് ഇതിനുള്ളത്. 5000 mah ബാറ്ററി ലൈഫ് ഉള്ള ഈ ഫോണിൻറെ വിപണി വില 38,999 രൂപ മുതലാണ് ആരംഭിക്കുന്നത്.