Wednesday
17 December 2025
26.8 C
Kerala
HomeIndia‘കുട്ടിക്കാലത്ത് നാടുവിട്ടു പോയ എന്റെ മകനാണ് ധനുഷ്’! പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസ്: നടൻ ധനുഷിന്...

‘കുട്ടിക്കാലത്ത് നാടുവിട്ടു പോയ എന്റെ മകനാണ് ധനുഷ്’! പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസ്: നടൻ ധനുഷിന് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസിൽ നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ധനുഷ് തന്റെ ജനന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് കതിരേശൻ ജുഡീഷ്യൽ ജമിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ ഈ ഹർജി മജിസ്‌ട്രേറ്റ് കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കുട്ടിക്കാലത്ത് നാടുവിട്ടുപോയ തങ്ങളുടെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ടാണ് ഹർജി നൽകിയത്. ശരീരത്തിലുള്ള മറുകുകൾ ലേസർ ചികിത്സയിൽ മായിച്ചെന്നും ഇവർ വാദിക്കുന്നുണ്ട്. കതിരേശന്റ വാദത്തെ എതിർത്ത് തന്റെ പിതാവ് കസ്തൂരിരാജനാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയിൽ സമർപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments