ലാവലിൻ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി വീണ്ടും മാറ്റി

0
108

ലാവലിൻ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി വീണ്ടും മാറ്റി. അടുത്താഴ്‌ച്ച വീണ്ടും പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളിയ കോടതി കേസ്‌ ഏപ്രിൽ ആറിനു പരിഗണിക്കാൻ മാറ്റി.മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം കേസില്‍ കുറ്റം ചുമത്താനാവില്ലെന്ന സിബിഐ കോടതി വിധിക്ക് എതിരെ ആണ്‌ സിബിഐയുടെ അപ്പീല്‍.

ഹൈക്കോടതിയും ശരിവെച്ച വിധിയാണിത്‌. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

പിന്നിട് കേസ് പരിഗണിച്ചപ്പോഴൊക്കെ രേഖകളും കുറിപ്പും സമര്‍പ്പിക്കാന്‍ സിബിഐ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റി വയ്ക്കുകയായിരുന്നു.ചൊവ്വാഴ്‌ച്ച പരിഗണിച്ചപ്പോഴും പുതുതായ ഒന്നും സിബിഐക്ക്‌ പറയാനുണ്ടായിരുന്നില്ല. അറ്റോർണി ജനറൽ ഹാജരായതുമില്ല.