ഹീറോ മോട്ടോകോര്‍പ് ഡെസ്റ്റിനി 125ന്റെ പുതിയ എക്സ്ടെക്ക് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 79,990 രൂപയില്‍ (എക്സ്-ഷോറൂം, ദില്ലി) ആരംഭിക്കുന്ന വിലകളിലാണ് വാഹനം എത്തുന്നത്. മിററുകള്‍, ഹാന്‍ഡില്‍ബാര്‍ കൗള്‍ തുടങ്ങിയ ചില മേഖലകളില്‍ ക്രോം ഹൈലൈറ്റുകളുടെ സാന്നിധ്യമുള്ള പുതിയ എക്സ്ടെക്ക് ട്രിം അടിസ്ഥാന മോഡലിനേക്കാള്‍ പ്രീമിയമായി കാണപ്പെടുന്നു. 7000 ആര് പി എമ്മില്‍ 9 ബി എച്ച് പി കരുത്തും 5500 ആര് പി എമ്മില്‍ 10.4 എന്‍ എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 125 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.