Thursday
25 December 2025
21.8 C
Kerala
HomePoliticsപാർടി കോൺഗ്രസിന്‌ നാടാകെ ചെങ്കൊടി ഉയർന്നു

പാർടി കോൺഗ്രസിന്‌ നാടാകെ ചെങ്കൊടി ഉയർന്നു

കണ്ണൂർ> സിപിഐ എം 23ാം പാർടി കോൺഗ്രസ്‌ പതാകദിനത്തിന്റെ ഭാഗമായി നാടാകെ ചെങ്കൊടി ഉയർന്നു. കയ്യൂർ രക്തസാക്ഷി ദിനമായ ചൊവ്വാഴ്‌ച പ്രഭാതഭേരിയോടെ പാർടി ഓഫീസുകളിലും  ബ്രാഞ്ചുകളിലും പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും  പതാക ഉയർത്തി. കണ്ണൂരിലെ പാർടി കോൺഗ്രസ്‌ സംഘാടക സമിതി ഓഫീസിലും കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും 18 ഏരിയാ കമ്മിറ്റി ഓഫീസുകളിലും 243 ലോക്കൽ കമ്മിറ്റി ഓഫീസുകളിലും 4,247 ബ്രാഞ്ചുകളിലും  61,688 പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും ചെമ്പതാക ഉയർന്നു.

പാർടി  സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ കോടിയേരി മൂളിയിൽനട ബ്രാഞ്ചിലും സംഘാടക സമിതി  ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ  പി കെ ശ്രീമതി അതിയടത്തെ വീട്ടിലും കെ കെ ശൈലജ  പഴശ്ശി  എ ബ്രാഞ്ചിലും   ജില്ലാ കമ്മിറ്റി ഓഫീസിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജനും പതാക ഉയർത്തി.

RELATED ARTICLES

Most Popular

Recent Comments