Thursday
25 December 2025
20.8 C
Kerala
HomeKerala‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മലയാളി മാദ്ധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫിസിലെ സബ് എഡിറ്ററാണ് ശ്രുതി.

ബെംഗളൂരു നല്ലൂരഹള്ളി മെഫെയറിലെ അപ്പാർട്മെന്റിൽ ആയിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതി മരിച്ച ദിവസം അനീഷ് കണ്ണൂർ തളിപ്പറമ്പിനടുത്തെ ചുഴലിയിലെ സ്വന്തം വീട്ടിൽ ആയിരുന്നു. നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണം ഉണ്ടാവാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ എഞ്ചിനിയറായ സഹോദരൻ നിശാന്ത് അപ്പാർട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേ തുടർന്ന് അധികൃതർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടത്.

ശ്രുതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്‌ഫീൽഡ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പാണ് ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗർ ചാല റോഡിൽ താമസിക്കുന്ന മുൻ അധ്യാപകനും പരിസ്‌ഥിതി പ്രവർത്തകനുമായ നാരായണൻ പേരിയയുടെയും മുൻ അധ്യാപിക സത്യഭാമയുടെയും മകളാണ് ശ്രുതി.

RELATED ARTICLES

Most Popular

Recent Comments