Thursday
25 December 2025
19.8 C
Kerala
HomeKeralaനെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 3 പേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 3 പേർ പിടിയിൽ

നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. സംഭവത്തിൽ 3 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീർ, മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്. യൂസഫിൽ നിന്നും 966 ഗ്രാം സ്വർണവും, മുനീറിൽ നിന്നും 643 ഗ്രാം സ്വർണവും, ബഷീറിൽ നിന്നും 185 ഗ്രാം സ്വർണവുമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌ക്കറ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

RELATED ARTICLES

Most Popular

Recent Comments