Friday
26 December 2025
22.8 C
Kerala
HomeKeralaലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു

ലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് ഒരു മരണം. കോഴിക്കോട് മെഡിക്കൽ കോളജിലെ നഴിസിംഗ് ഓഫിസർ സി വിജിയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ ലോറി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കി.

ലോറി ഇടിച്ചതിന് പിന്നാലെ ബസ് മറിയുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന വിജി അപകടത്തിൽ പെടുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments