Friday
26 December 2025
30.8 C
Kerala
HomeKeralaകാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി

കാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി

കാസർഗോഡ് നിന്ന് കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. 26കാരനും രണ്ടുകുട്ടികളുടെ അച്ഛനുമായി യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ കാസർഗോഡ് പോലീസിന് കൈമാറി.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെൺകുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ കാസർഗോഡ് പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർക്കായി അന്വേഷണം നടത്തുകയായിരുന്നു.

ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണിയോടെ ഇവർ ആലപ്പുഴയിൽ ഉണ്ടെന്ന വിവരം ജില്ലാ ടൂറിസം പോലീസിനെ കാസർഗോഡ് പോലീസ് അറിയിച്ചു. കായൽ സഞ്ചാരത്തിന് ശേഷം റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു ഇരുവരും. സ്‌റ്റേഷനിലെ വിശ്രമമുറിയിൽ നിന്നാണ് ആലപ്പുഴ പോലീസ് ഇവരെ കണ്ടെത്തിയത്. കാസർഗോഡ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

RELATED ARTICLES

Most Popular

Recent Comments