Friday
26 December 2025
30.8 C
Kerala
HomeKeralaനിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ ജില്ലയിലെ ശ്രീകണ്‌ഠപുരത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ശ്രീകണ്‌ഠപുരം എസ്‌സി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സിവി കാഞ്ചന(45)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.

തളിപ്പറമ്പ് ഭാഗത്ത് നിന്നും വന്ന കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ കാഞ്ചനയെ ശ്രീകണ്‌ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇടിയുടെ ആഘാതത്തെ തുടർന്ന് കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടർ പൂർണമായും തകർന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം 3 മണിക്ക് ചെങ്ങളായി പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും.

RELATED ARTICLES

Most Popular

Recent Comments