Thursday
25 December 2025
23.8 C
Kerala
HomeKeralaപാലപ്പിള്ളി റബര്‍ എസ്റ്റേറ്റില്‍ നാല്‍പതിലേറെ കാട്ടാനകള്‍; ജനം ഭീതിയില്‍

പാലപ്പിള്ളി റബര്‍ എസ്റ്റേറ്റില്‍ നാല്‍പതിലേറെ കാട്ടാനകള്‍; ജനം ഭീതിയില്‍

തൃശൂർ ജില്ലയിലെ പാലപ്പിള്ളിയിലുള്ള റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. നാൽപ്പതിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്. ഇന്ന് പുലർച്ചെയോടെയാണ് കാട്ടാനകൾ റബ്ബർ എസ്‌റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.

പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ ക്യാംപ് ചെയ്‌താണ്‌ കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നത്. പുലർച്ചെയോടെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.

സാധാരണയായി പത്തും പതിനഞ്ചും കാട്ടാനകൾ അടങ്ങുന്ന കൂട്ടം പ്രദേശത്ത് ഇറങ്ങാറുണ്ടെന്നും, എന്നാൽ അവ അധിക സമയം അവിടങ്ങളിൽ തമ്പടിക്കാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. എന്നാൽ നിലവിൽ നാൽപ്പതിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്.

RELATED ARTICLES

Most Popular

Recent Comments