കെ റെയിൽ വിരുദ്ധ സമരത്തിൽ ജനങ്ങളില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനും വികസനം വരാനുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുതന്നെ പോകും.
കുറച്ച് റെഡി മെയ്‌ഡ് ആളുകളെ കൊണ്ടുവന്ന്, ചില സ്‌ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന്, പ്രശ്‌നമുണ്ടാക്കാൻ, പോലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാൻ ചില അക്രമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു എന്നേയുള്ളൂ.
ഈ കെ റെയിൽ വിരുദ്ധ സമരത്തിൽ ജനങ്ങളില്ല. ഇത് വിവരമില്ലാത്ത ചില വിവരദോഷികൾ, തെക്കും വടക്കും ഇല്ലാത്ത കുറേയെണ്ണം ആണ്. കോൺഗ്രസിന്റെ നേതൃത്വം തന്നെ അറുവഷളൻമാരുടെ കയ്യിലാണ്. അതുകൊണ്ട് ഇപ്പോൾ എന്തും കാണിച്ചു കൂട്ടുകയാണ്. അതിന്റെ ഭാഗമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒക്കെ; ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കിഫ്ബിയെ എതിർത്തവരെല്ലാം ഇന്ന് വികസന പദ്ധതികൾക്ക് പണം ലഭിക്കാനായി ക്യൂ നിൽക്കുകയാണ്. ഇതുപോലെ തന്നെയാണ് കെറെയിൽ. കെ റെയിൽ യാഥർഥ്യമായാൽ ആദ്യം യാത്രചെയ്യുന്നത് കോൺഗ്രസുകാരായിരിക്കുമെന്നും ഇ പി പറഞ്ഞു.