Tuesday
23 December 2025
31.8 C
Kerala
HomeKeralaനടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 2 ദിവസത്തിനകം ദിലീപിന് നോട്ടീസ് അയക്കാനും തീരുമാനമായി. അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

കേസിൽ ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് ദിലീപിന്റെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിൽ നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

നിലവിൽ സിനിമ മേഖലയിൽ നിന്നുള്ള രണ്ട് പേരുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ദിലീപിനെ ചോദ്യം ചെയ്യുക. കേസിൽ ദിലീപിനെതിരെ ശക്‌തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം ദിലീപിനെ അറസ്‌റ്റ് ചെയ്‌തത്‌. ഒടുവിൽ നാല് തവണത്തെ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണയാണ് കേസിൽ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്.

RELATED ARTICLES

Most Popular

Recent Comments