Tuesday
23 December 2025
29.8 C
Kerala
HomeEntertainmentദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്‌’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്‌’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നായകനാകുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിലെ ഫസ്‌റ്റ് ലുക്ക് പുറത്ത്. വെബ് സീരിസിലെ ദുല്‍ഖറിന്റെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ട സംവിധായകരായ രാജ് ആൻഡ് ഡികെയാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പിൻമാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് മുന്നോട്ട് പോവുകയെന്നാണ് സൂചന. രാജ്‌കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പമുള്ള മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

നെറ്റ്ഫ്ളിക്‌സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാരവാന്‍, സോയ ഫാക്‌ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്‌ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്‌ട് ആണിത്.

RELATED ARTICLES

Most Popular

Recent Comments