ടാങ്കർ ലോറി സമരം പിൻവലിച്ചു

0
26

എറണാകുളത്തെ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ജിഎസ്‌ടി അധികൃതരിൽ നിന്ന് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതായി പെട്രോളിയം പ്രോഡക്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു.

13 ശതമാനം ടാക്‌സ് നൽകാൻ നിർബന്ധിതരായതോടെയാണ് സർവീസുകൾ അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. രണ്ട് കമ്പനികളിലായി 600ഓളം ലോറികളാണ് പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ പകുതി ശതമാനം പമ്പുകളും നിശ്ചലമായി.

ഡീസൽ, പെട്രോൾ എന്നിവയ്ക്കു പുറമെ ഫർണസ് ഓയിൽ, മണ്ണെണ്ണ, എടിഎഫ് എന്നിവയുടെ വിതരണവും തടസപ്പെട്ടു.