Tuesday
23 December 2025
28.8 C
Kerala
HomeKeralaപാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. നീളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അനുവിനാണ് വെട്ടേറ്റത്. അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ് സിപിഐ എം ആരോപിക്കുന്നത്. ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കണമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments