Wednesday
24 December 2025
29.8 C
Kerala
HomeKeralaതളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32), പന്നിയൂർ കാരാക്കൊടി സ്വദേശികളായ എം മുഹമ്മദ് മുഹാദ്(20), എം സിദ്ദിഖ് (32) എന്നിവരാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വ്യത്യസ്‌ത കേസുകളിൽ അറസ്‌റ്റിലായത്‌.

കടയിൽ സാധനം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയിലാണ് അബ്‌ദുൾ ജുനൈദ്, ത്വയിബ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് ത്വയിബ് ബൈക്കിൽ കയറ്റി കൊണ്ടിപ്പോയി ആക്രമിക്കുകയും ചെയ്‌തിരുന്നു. തളിപ്പറമ്പിന് സമീപത്തെ ഒരു സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്.

വൈര്യംകൊട്ടത്തെ സിപിഐ എം പ്രവർത്തകൻ ദിനേഷിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ത്വയിബ്. 16-കാരിയെ രണ്ടു വർഷത്തോളം ലൈംഗികമായി ഉപയോഗിച്ചുവെന്ന കേസിലാണ് മുഹമ്മദ് മുഹാദിനെയും സിദ്ദിഖിനെയും അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയോട് പീഡന വിവരം തുറന്ന് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്‌തു.

RELATED ARTICLES

Most Popular

Recent Comments