നിലമ്പൂർ വണ്ടൂർ പൂങ്ങോട് മൈതാനത്താണ് അപകടം. മൽസരത്തിനിടെ താൽക്കാലിക സ്‌റ്റേഡിയം തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിച്ചു.
10ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരിൽ മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലും പെട്ടും നിരവധിപേർക്ക് നിസാര പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്. സെവൻസ് ഫുട്‌ബോൾ മൽസരത്തിനിടെയാണ് താൽക്കാലിക ഗ്യാലറി തകർന്ന് വീണത്.
യുണെറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനൽ മൽസരത്തിനിടെ രാത്രി 10മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകർന്നു വീണത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്.