Thursday
25 December 2025
19.8 C
Kerala
HomeIndia11കാരിയെ പീഡിപ്പിച്ചു; പിതാവും സഹോദരനും ഉൾപ്പടെ 4 പേർക്കെതിരെ കേസ്

11കാരിയെ പീഡിപ്പിച്ചു; പിതാവും സഹോദരനും ഉൾപ്പടെ 4 പേർക്കെതിരെ കേസ്

11 വയസുകാരിയായ പെൺകുട്ടിയെ 5 വർഷമായി പീഡിപ്പിച്ച പിതാവ്, സഹോദരൻ എന്നിവരുൾപ്പെടെ 4 പേർക്കെതിരെ കേസ്. കുട്ടിയുടെ പിതാവ്, സഹോദരൻ, മുത്തച്‌ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. പൂനെയിൽ താമസമാക്കിയ ബിഹാർ സ്വദേശികളുടെ കുടുംബത്തിലാണ് പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടത്.

സ്‌കൂൾ അധികൃതരോടാണ് കുട്ടി പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്‌കൂളിൽ നടന്ന നല്ല സ്‌പർശവും ചീത്ത സ്‌പർശവും പരിപാടിയിൽ കുട്ടി താൻ നേരിട്ട അതിക്രമം തുറന്നു പറഞ്ഞു. അതിന് പിന്നാലെ സ്‌കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് കേസെടുത്തത്. 2017ൽ ബിഹാറിൽ താമസിക്കുമ്പോഴാണ് കുട്ടിയുടെ പിതാവ് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പിന്നീട് പൂനെയിൽ എത്തിയ ശേഷം കുട്ടിയെ നിരവധി തവണ പിതാവ് പീഡിപ്പിച്ചു.

ശേഷം 2020ലാണ് മൂത്ത സഹോദരൻ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ 60കാരനായ മുത്തച്‌ഛനും 25 വയസുള്ള അകന്ന ബന്ധുവും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു. എന്നാൽ പ്രതികൾക്ക് തമ്മിൽ ഇതിനെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും, അതിനാൽ തന്നെ കൂട്ടബലാൽസംഗം അല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഇവർക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് വ്യക്‌തമാക്കി.

RELATED ARTICLES

Most Popular

Recent Comments