Thursday
25 December 2025
21.8 C
Kerala
HomeKeralaഗോവയിൽ ഐഎസ്എൽ കാണാൻ പോയ യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ ഐഎസ്എൽ കാണാൻ പോയ യുവാക്കൾ അപകടത്തിൽ മരിച്ചു

ഗോവയിൽ ഐഎസ്എൽ കളി കാണാൻ പോകുകയായിരുന്ന യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു. ഉദുമ പള്ളത്ത് ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ (21), ജംഷീർ (22) എന്നിവരാണ് മരിച്ചത്.

യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റിൽ മീൻ കയറ്റിയെത്തിയ മിനിലോറിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments