പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

0
24

പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം.

വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം തവണ സ്‌ഫോടനം ഉണ്ടായി. തീപിടുത്തത്തിന് കാരണമെന്തെന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല; ദ ഡെയ്‌ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വിറ്ററിലൂടെ അറിയിച്ചു. സ്‌ഥലത്ത്‌ നിന്ന് ചാര നിറമുള്ള കനത്ത പുക ഉയരുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെ സൈന്യം ഒഴിപ്പിച്ചു.

പാകിസ്‌ഥാന്റെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ്‌ സിയാൽകോട്ട് കന്റോൺമെന്റ്. 1852ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയാണ് ഇത് സ്‌ഥാപിച്ചത്.