Wednesday
24 December 2025
22.8 C
Kerala
HomeIndiaഅസമിൽ നൂറോളം കഴുകൻമാർ ചത്ത നിലയിൽ

അസമിൽ നൂറോളം കഴുകൻമാർ ചത്ത നിലയിൽ

അസമിലെ കാംരൂപ് ജില്ലയിൽ നൂറോളം കഴുകൻമാരെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വംശനാശഭീഷണി നേരിടുന്ന കഴുകൻമാരെ മിലൻപൂരിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

വിഷം കലർന്ന മാംസം ഭക്ഷിച്ചതാണ് മരണ കാരണമെന്നാണ് വനപാലകർ സംശയിക്കുന്നത്. കഴുകൻമാർ ആടിന്റെ ജഡം കഴിച്ചതായി റിപ്പോർട്ടുണ്ട്. കഴുകൻമാരുടെ ശവശരീരങ്ങൾക്ക് സമീപം ആടിന്റെ അസ്‌ഥികളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും പക്ഷികൾമരിക്കുന്നത് ആദ്യമാണെന്ന് കാംരൂപ് വെസ്‌റ്റ് ഫോറസ്‌റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്‌റ്റ് ഓഫീസർ (ഡിഎഫ്ഒ) പറഞ്ഞു. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

നാട്ടുകാരെ ബോധവൽക്കരിക്കാൻ കൂടുതൽ ശ്രമം ആവശ്യമാണ്. ഈ പ്രവണത അവസാനിപ്പിക്കും. ജഡത്തിൽ വിഷം കലർത്തിയ ആളെ ഉടൻ കണ്ടെത്തും; ഡിഎഫ്ഒ അറിയിച്ചു.

അതേസമയം കഴുകൻമാരുടെ പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം സ്‌ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

RELATED ARTICLES

Most Popular

Recent Comments