പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്രമിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. കമൽഹാസൻ നായകനാകുന്ന ചിത്രം ജൂൺ മൂന്നിനാണ് തിയേറ്ററുകളിൽ എത്തുക. കമൽ ഹാസനൊപ്പം പ്രേക്ഷക പ്രിയതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫഹദിന് പുറമെ കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, നരേൻ എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
‘വിക്രം’ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണെന്ന് സംവിധായകൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അൻപറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങൾ ഒരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടി’ലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് ഈണം പകരുന്നത്.
