Thursday
18 December 2025
29.8 C
Kerala
HomeKeralaചാർജ് കൂട്ടാത്തതിൽ പ്രതിഷേധം; സ്വകാര്യ ബസ് സമരം 24 മുതൽ

ചാർജ് കൂട്ടാത്തതിൽ പ്രതിഷേധം; സ്വകാര്യ ബസ് സമരം 24 മുതൽ

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ ഗതാഗത മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പണിമുടക്ക് പ്രഖ്യാപിച്ച് മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments