ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

0
47

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇതിന്റെ ഫലമായി സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്‌ക്ക് സാധ്യതയില്ലെന്നും, അതിനാൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.