എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷാചോദ്യം : 70 ശതമാനം ഫോക്കസ്‌ 30 നോൺ ഫോക്കസ്‌

0
72

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിലെ ചോദ്യങ്ങൾ 70 ശതമാനം ഫോക്കസ്‌ ഏരിയയിൽനിന്നും ബാക്കി 30 ശതമാനം നോൺ ഫോക്കസ്‌ ഏരിയയിൽനിന്നും ആയിരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഫോക്കസ്‌ ഏരിയയിലും നോൺ ഫോക്കസ്‌ ഏരിയയിലും 50 ശതമാനംവീതം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എല്ലാ വിഭാഗം കുട്ടികൾക്കും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കഴിയുംവിധമാണ്‌ ചോദ്യഘടനയിൽ മാറ്റംവരുത്തിയത്‌. ഉന്നതപഠനത്തിനു പോകുമ്പോൾ നിലവിൽ പഠിക്കുന്ന കോഴ്‌സുകളിൽ പഠനവിടവുണ്ടായാൽ അത്‌ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാലാണ്‌ ഫോക്കസ്‌ ഏരിയ നിശ്ചയിച്ചത്.

അഖിലേന്ത്യാതലത്തിലുള്ള മത്സര പരീക്ഷകൾക്കും ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാൻ മുഴുവൻ പാഠഭാഗങ്ങളും അറിഞ്ഞിരിക്കേണ്ടത്‌ അനിവാര്യമായതിനാലാണ്‌ ഫോക്കസ്‌ ഏരിയക്കു പുറമെയുള്ള പാഠങ്ങൾകൂടി പഠിക്കാൻ നിർദേശം നൽകിയതെന്നും മന്ത്രി അറിയിച്ചു.