ഇന്ധനവില വീണ്ടും വർധിച്ചു

0
78

ഇന്ധന വിലയിൽ വീണ്ടും വില വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.

കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 92.81. ഡീസൽ വില 87.38 രൂപയായി.

17 തവണയാണ് ഈ മാസം ഇന്ധനവില വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് കാരണം. ഇന്ധനവില വര്‍ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കും. ഇത് സാധാരണക്കാരുടെ ജീവതത്തെയും ബാധിക്കുന്നത്.