Thursday
15 January 2026
22.8 C
Kerala
HomeKerala‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിനായി വ്യാപക തിരച്ചിൽ

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിനായി വ്യാപക തിരച്ചിൽ

ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ടിനെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ. ഇയാളുടെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്‌ഥാപനങ്ങളിലും ആയിരുന്നു പ്രത്യേക സംഘത്തിന്റെ പരിശോധന.

റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജി സുപ്രീം കോടതിയും തള്ളിയ പശ്‌ചാത്തലത്തിലാണ് പോലീസ് നീക്കം. കേസിലെ മറ്റൊരു പ്രതിയായ അഞ്‌ജലി റിമാ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ പോക്‌സോ കേസെടുത്തത്.

കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയ് വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയ് വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്‌റ്റഡിയിലെടുക്കാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments