താപനില മൂന്ന് ഡിഗ്രി വരെ ഉയരും; ആറ് ജില്ലകൾക്ക് മുന്നറിയിപ്പ്

0
67

സംസ്‌ഥാനത്ത് വേനൽ കടുക്കുന്നതോടെ ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

കൊല്ലം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസിലേക്ക് പകൽചൂട് എത്തിയിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോടും 35 ഡിഗ്രി സെൽഷ്യസാണ് പകൽ താപനില. ഹൈറേഞ്ചിൽ ഇപ്പോഴും 20 മുതൽ 27 ഡിഗ്രി വരെയെ ഉള്ളൂ പകൽചൂട്. തീരപ്രദേശത്ത് 30 മുതൽ 33 ഡിഗ്രിവരെയും. ഇടനാട്ടിലാണ് താപനില ഏറ്റവും ഉയർന്നു നിൽക്കുന്നത്. സാധാരണ കടുത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് താപനില 34ലേക്ക് താണിട്ടുണ്ട്.

രാത്രി ശരാശരി താപനില 25 ഡിഗ്രിയാണ്. പുനലൂരിൽ 20 ഡിഗ്രി രേഖപ്പെടുത്തിയതാണ് സമതലങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില. ഹൈറേഞ്ചിൽ കണ്ണൻദേവൻ മലനിരകളിൽ 14 ഡിഗ്രിവരെ രാത്രി താപനില താഴുന്നുണ്ട്. പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോൾകേരളത്തിനും ലക്ഷദ്വീപിലുമുള്ളത്. അതിനാൽ താപനില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷകർ പറയുന്നു.