Thursday
15 January 2026
29.8 C
Kerala
HomeKeralaമലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; പിടിച്ചത്‌ ഒന്നരകോടിരൂപ

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; പിടിച്ചത്‌ ഒന്നരകോടിരൂപ

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട, വാഹനപരിശോധനക്കിടെ പിടികൂടിയത് ഒന്നര കോടിയോളം രൂപ. കഴിഞ്ഞ നാല് ദിവസത്തിനിടെ 4 കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടിയാതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മലപ്പുറം വലിയവരമ്പ് ബൈപാസിൽ പോലീസ് വാഹന പരിശോധന. കാറിന്റെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചാണു പണം കടത്താൻ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന എറണാകുളം തോപ്പുംപടി സ്വാദേശികളായ, രാജു, അനിൽ എന്നിവരാണ് ഒരു കോടി 45 ലക്ഷം രൂപയുമായി പിടിയിലായത്.

കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ കുഴൽപ്പണം പിടികൂടിയിരുന്നു, വളാഞ്ചേരിയിലും, പെരിന്തൽമണ്ണയിലുമായാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. പോലീസ് പരിശോധന ശക്തമാക്കിയാതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments