കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്

0
64

കടലിലെ രാത്രികാല മൽസ്യബന്ധനത്തിന് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കോസ്‌റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഇനിമുതൽ പുലർച്ചെ നാല് മണിക്ക് ശേഷം മാത്രമേ ഇത്തരം വള്ളങ്ങൾക്ക് മൽസ്യബന്ധത്തിന് പോകാൻ അനുമതിയുള്ളൂ.

അധിക പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് കടലിൽ നടത്തുന്ന മൽസ്യബന്ധനത്തിനിടെ മൽസ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് വർധിച്ചതിനാലാണ് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ വള്ളം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

1980ലെ കേരളം മറൈൻ ഫിഷിങ് റെഗുലേഷൻ ഉപയോഗിച്ച് നടത്തുന്ന മൽസ്യബന്ധനം നിരോധിച്ചതാണ്. മൽസ്യബന്ധനത്തിന് ഭീഷണിയാകും എന്നതിനാലാണ് ഇവ നിരോധിച്ചത്.