മലപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

0
49

മലപ്പുറം ജില്ലയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഒതുക്കുങ്ങൽ ചെറുകുന്നിൽ വെച്ചാണ് മലപ്പുറം ചോലക്കൽ ഷമീർ (38), തിരുവനന്തപുരം ബാലരാമപുരം ഷജിമോൻ (35) എന്നിവരെ കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഇവരിൽ നിന്ന് 5 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോട്ടക്കൽ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എംകെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘവും ഡിവൈഎസ്‌പി പിഎം പ്രദീപിന്റെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.