റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്ന് റിപ്പോർട്ട്

0
60

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യൻ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടൺ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചർച്ചകൾ നടത്തി ബ്രിട്ടൺ ഉടൻ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. എണ്ണയ്ക്കും പാചക വാതകത്തിനുമുള്ള ബദൽ വിതരണക്കാരെ കണ്ടെത്താനായി ബ്രിട്ടൺ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

റഷ്യയിൽ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി നിരോധിച്ചതായി അൽപ സമയത്തിനുമുൻപാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ ബൈഡന് കോൺഗ്രസിൽ നിന്ന് കടുത്ത സമർദ്ദമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് കടുത്ത പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവിൽ എണ്ണ ഇറക്കുമതി നിരോധിക്കാൻ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു