രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും

0
63

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരിയെ ഇന്ന് കോലഞ്ചേരി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യും. കുട്ടിയുടെ തുടർ ചികിൽസ ശ്രീചിത്ര ആശുപത്രിയിൽ വച്ചു നടത്താനാണ് തീരുമാനം. കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരം ശിശുക്ഷേമ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ഈ സാഹചര്യത്തിൽ കുഞ്ഞിന്റെ മേൽനോട്ടം തിരുവനന്തപുരം ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ഇടത് കൈയുടെ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ആഹാരം കഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സംസാരശേഷി പൂർണമായി വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടിവന്നേക്കാം എന്നാണ് കോലഞ്ചേരി ആശുപത്രിയിലെ ഡോക്‌ടർമാർ വ്യക്‌തമാക്കുന്നത്‌.