രക്ഷാദൗത്യത്തിനായി വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ; അഞ്ച് നഗരങ്ങളില്‍ സുരക്ഷാ ഇടനാഴികള്‍ ഒരുക്കും

0
57

ഉക്രൈനില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൊവ്വാഴ്ച റഷ്യ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മോസ്‌കോ സമയം രാവിലെ 10 മുതല്‍ കിയവ്, ചെര്‍ണിഹിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ നഗരങ്ങളില്‍ അഭയാര്‍ത്ഥി ഇടനാഴികള്‍ ഒരുക്കാന്‍ തയാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യയും ഉക്രൈനും തമ്മില്‍ തിങ്കളാഴ്ച ബെലാറസില്‍ നടന്ന മൂന്നാം വട്ട ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും സിവിലിയന്‍ ഒഴിപ്പിക്കല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ച പ്രത്യക്ഷത്തില്‍ പരാജയത്തില്‍ കലാശിച്ചെങ്കിലും ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പുതിയ തീരുമാനം ഏറെ പ്രയോജനപ്പെടും.