സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും കഴിയാത്ത വിധം അവശയായിരുന്നു ജയലളിത: ചികിത്സിച്ച ഡോക്ടര്‍

0
102

2016ല്‍ സത്യപ്രതിജ്ഞ ചടങ്ങിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത വിധം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അവശയായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍ ബാബുമനോഹര്‍. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമീഷനോടാണ് ഡോക്ടര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്ബോള്‍ തന്നെ ജയലളിതയുടെ ആരോഗ്യാവസ്ഥ ഏറെ മോശമായിരുന്നു. കടുത്ത തലവേദന അലട്ടിയിരുന്നു. ചില സമയത്ത് എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകുമായിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും പരസഹായം ആവശ്യമായിരുന്നുവെന്നും അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ ബാബുമനോഹര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ വിശ്രമം അത്യാവശ്യമാണെന്ന് ജയലളിതയെ അറിയിച്ചിരുന്നു. എന്നാല്‍ പതിനാറു മണിക്കൂറോളം തുടര്‍ച്ചയായി ജോലിചെയ്തിരുന്ന ജയലളിത അത് പ്രയായോഗികമല്ലെന്ന് പറയുകയും വിശ്രമിക്കാന്‍ വിസമ്മതിച്ചിരുന്നതായും ജസ്റ്റിസ് അറുമുഖസ്വാമി മൊഴി നൽകി. മരിക്കുന്നതിന് തൊട്ടുമുന്‍പ് 75 ദിവസമാണ് അവര്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ജയലളിതയുടെ ആശുപത്രി വാസത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അന്നത്തെ സര്‍ക്കാര്‍ ജസ്റ്റിസ് എ അറുമുഖ സ്വാമി കമീഷനെ നിയോഗിച്ചത്. ജസ്റ്റിസ് അറുമുഖസ്വാമി കമീഷനെ അന്വേഷണത്തില്‍ സഹായിക്കാന്‍ എയിംസ് നിര്‍ദേശിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെയും ചുമതലപ്പെടുത്തിയിരുന്നു.