Monday
12 January 2026
27.8 C
Kerala
HomeKeralaമരുമകന്‍ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല, പ്രവൃത്തിയാണ് മറുപടി: മന്ത്രി മുഹമ്മദ് റിയാസ്

മരുമകന്‍ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല, പ്രവൃത്തിയാണ് മറുപടി: മന്ത്രി മുഹമ്മദ് റിയാസ്

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, വിമര്‍ശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാര്‍ക്ക് എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

‘തനിക്കെതിരെ വളരെയേറെ വിമര്‍ശനങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല, എന്നാല്‍ ചില ഭാഗത്തുനിന്ന് ഉണ്ടാകാം. എല്ലാവര്‍ക്കുമെതിരെയും വിമര്‍ശനങ്ങള്‍ വരാറുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അത് ഉന്നയിക്കാം. പക്ഷേ, ആ വിമര്‍ശനത്തിന് നിലവാരം പരിശോധിച്ച്‌ ഒരു ധാരണയിലെത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്’- മന്ത്രി പറഞ്ഞു. അതേസമയം, ‘മരുമകന്‍,’ വിളിയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അതിനൊക്കെ മറുപടി പറഞ്ഞ് സമയം കളയാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു പ്രതികരണം.

RELATED ARTICLES

Most Popular

Recent Comments