ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച 5 ആർഎസ്എസുകാർ അറസ്റ്റിൽ, പിടിയിലായവരിൽ സഹോദരങ്ങളും

0
100

അടൂര്‍ ഏനാത്ത് മണ്ണടിയില്‍ ഡിവൈഎഫ്ഐ അടൂര്‍ ഏരിയ എക്സിക്യൂട്ടീവ് അം​ഗവും കടമ്പനാട് കിഴക്ക് മേഖലാ സെക്രട്ടറിയുമായ സുനില്‍ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസുകാരായ സഹോദരങ്ങൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ.

തുവയൂർ തെക്ക് മാഞ്ഞാലിൽ കാഞ്ഞിരുംവിളയിൽ പ്രശാന്ത്കുമാറിന്റെ മക്കളായ ശ്രീനാഥ് (32), ശ്രീരാജ് (28), ശാസ്താംകോട്ട മുതുവിലക്കാട് ബിനു ഭവനിൽ വിക്രമൻ പിള്ള (29), കോട്ടത്തല വൈഷ്ണവം വീട്ടിൽ സന്തോഷ്കുമാർ (39 ) മണ്ണടി കന്നാട്ട്കുന്ന് ഉഷസ്സിൽ ഉന്മേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ശ്രീനാഥിനും ശ്രീരാജിനും ഒളിവിൽ പോകാൻ സഹായിച്ചതിനാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.

സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ മണിക്കൂറുകൾക്കകം ബന്ധു സന്തോഷ്കുമാറിന്റെ വീടായ കൊട്ടാരക്കര കോട്ടത്തലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. പട്ടാള ഉദ്യോഗസ്ഥനായ ശ്രീരാജ് അവധിക്ക് നാട്ടിലെത്തിയതാണ്. ജോലിസ്ഥലത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

ശനിയാഴ്‌ച വൈകിട്ട് ആറോടെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലങ്കാവിലേക്ക് ബൈക്കില്‍ പോകും വഴി മാഞ്ഞാലി ബൈക്ക് തടഞ്ഞ് മറിച്ചിട്ടശേഷം സുനിലിനെ വെട്ടുകയായിരുന്നു. പുറത്തും തുടയിലുമായി ആഴത്തിലുള്ള വെട്ടുകളാണ്. സുനില്‍ അടൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.