Friday
9 January 2026
30.8 C
Kerala
HomeKeralaപൊലീസിനെ ആക്രമിച്ച കേസിലെ 123 പേരെ തിരിച്ചെടുക്കുമെന്ന് കിറ്റക്സ് കമ്പനി

പൊലീസിനെ ആക്രമിച്ച കേസിലെ 123 പേരെ തിരിച്ചെടുക്കുമെന്ന് കിറ്റക്സ് കമ്പനി

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച പ്രതികളായ 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റക്സ് കമ്പനി. നിസാര വകുപ്പുകള്‍ ചുമത്തപ്പെട്ട തൊഴിലാളികളെയാണ് തിരിച്ചെടുക്കുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു. അന്തിമകുറ്റപത്ര൦ സമര്‍പ്പിച്ച കേസില്‍ നിയമോപദേശം അനുസരിച്ചാണ് നടപടിയെന്ന് കമ്പനി അവകാശപ്പെടുന്നു.

കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് കിറ്റെക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത്. ഒരു പൊലീസ്​ ജീപ്പ് കത്തിക്കുകയും രണ്ട് ജീപ്പുകള്‍ അടിച്ച്‌ തകര്‍ക്കുകയും ചെയ്തു. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനകത്ത് ക്രിസ്തുമസ് കരോള്‍ നടത്തിയിരുന്നു.

മദ്യലഹരിയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. സംഘർഷം രൂക്ഷമായതോടെ വിവരം അറിഞ്ഞെത്തിയ കുന്നത്ത്നാട് ഇന്‍സ്പെക്ടറെയും സംഘത്തെയും തൊഴിലാളികൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments