അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരന് പൊലീസ് സ്റ്റേഷനില്‍. തെലങ്കാനയിലാണ് സംഭവം. മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബയ്യാരം മണ്ഡലിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ അനിലിനോട് കാര്യങ്ങള്‍ അന്വേഷിച്ച വേളയിലാണ് വനിത പൊലീസ് ഇന്‍സ്പെക്ടര്‍ രമാദേവിയോട് അധ്യാപിക അടിച്ചതായി കുട്ടി പരാതി പറഞ്ഞത്. കാരണം തിരക്കിയപ്പോള്‍ കൃത്യമായി പാഠഭാഗങ്ങള്‍ പഠിക്കാത്തതിനാലാണ് ടീച്ചര്‍ അടിച്ചതെന്ന് കുട്ടി പറഞ്ഞു.
മറ്റേതെങ്കിലും കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് മാത്രമാണ് അടി കിട്ടിയതെന്നും കുട്ടി സമ്മതിച്ചു. ഏഴ് വയസുകാരന്റെ പരാതിയില്‍ പകച്ചു പോയെങ്കിലും രമാദേവി പിന്നീട് വിദ്യാര്‍ഥിയുമായി സ്കൂളിലെത്തുകയും വിഷയം ഒത്തു തീര്‍പ്പാക്കുകയും ചെയ്തു.