Monday
12 January 2026
20.8 C
Kerala
HomeWorldവാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും പ്രായപരിധിയില്ലാതെ ഉംറ നിര്‍വ്വഹിക്കാം: സൗദി അറേബ്യ

വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും പ്രായപരിധിയില്ലാതെ ഉംറ നിര്‍വ്വഹിക്കാം: സൗദി അറേബ്യ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും പ്രായപരിധിയില്ലാതെ ഉംറ നിര്‍വ്വഹിക്കാമെന്ന് സൗദി അറേബ്യ. തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പ് വഴി ബുക്ക് ചെയ്യുന്ന വാക്‌സിന്‍ എടുത്ത എല്ലാവര്‍ക്കും പ്രായപരിധി നോക്കാതെ ഉംറ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു.

തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും തദ്ദേശീയരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ആപ്പിലൂടെ ഉംറയ്ക്കായി ബുക്ക് ചെയ്യാന്‍ കഴിയുക.

RELATED ARTICLES

Most Popular

Recent Comments