Thursday
18 December 2025
22.8 C
Kerala
HomeKeralaവടകരയില്‍ എട്ട് വയസുകാരൻ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി; രക്ഷിക്കാൻ ഊർജിത ശ്രമം

വടകരയില്‍ എട്ട് വയസുകാരൻ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി; രക്ഷിക്കാൻ ഊർജിത ശ്രമം

വടകരയില്‍ എട്ട് വയസുകാരൻ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി. മുട്ടുങ്ങല്‍ കക്കാട്ട്പള്ളിയിലാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കടപ്പുറത്തെ കരിങ്കല്ലുകള്‍ക്കിടയില്‍ പെട്ടത്.

വെെകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും മൂന്ന് മണിക്കൂറിലധികമായി ശ്രമം നടത്തുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി ആശാവഹമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

കുട്ടിയുമായി രക്ഷാപ്രവർത്തകർ സംസാരിക്കുന്നുണ്ട്. കടൽ ഭിത്തിക്കായി ഉപയോഗിച്ച കൂറ്റൻ കല്ലുകൾ മാറ്റിയാൽ മാത്രമേ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഇതിനായി ക്രെയിനിൻെറ സഹായം തേടും.

RELATED ARTICLES

Most Popular

Recent Comments